By: Oneindia Malayalam Video Team
Published : August 31, 2017, 11:31

ഷിവാസ് റീഗലിനൊപ്പം കേരള സാരി ഫ്രീ!

Subscribe to Oneindia Malayalam

ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഓഫറാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ മുന്നോട്ട് വെച്ചത്. 100 ഡോളറിന്റെ ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കേരള സാരി ലഭിക്കുന്ന ഓഫറാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ വാഗ്ദാനം ചെയ്തത്. 100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും വാങ്ങിയാലും കേരള സാരി ലഭിക്കും എന്നായിരിന്നു ഓഫര്‍. തിരുവോണ ദിവസമായ സെപ്‌തെബര്‍ നാല് വരെയാണ് ഓഫര്‍. എന്നാല്‍ ഓഫര്‍ ചെയ്ത കൊച്ചിന്‍ ഡ്യൂട്ടി ഷോപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യത്തിന് പരസ്യം നല്‍കാനാകില്ല എന്ന നിയമം ലംഘിച്ചതിനാണ് കേസ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം