By : Oneindia Malayalam Video Team
Published : May 12, 2017, 11:43

കേരളത്തില്‍ നിന്ന് പുതിയൊരു ടീം അപ്പോ ബ്ലാസ്‌റ്റേഴ്‌സ്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നു. അടുത്ത സീസണോടെ പുതുതായി മൂന്ന് ടീമുകളെ കൂടി ഉള്‍പ്പെടുത്താനാണ് ഐഎസ്എല്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ പത്ത് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീമുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവരെ ലേലത്തിന് ക്ഷണിച്ച് ഐഎസ്എലിന്റെ നടത്തിപ്പുകാരായ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് ലിമിറ്റഡ് അറിയിപ്പ് പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍ തിരുവനന്തപുരവും ഉള്‍പ്പെട്ടതോടെയാണ് കേരളത്തില്‍ നിന്ന് ഒരു ടീമിന് കൂടി സാധ്യത തെളിഞ്ഞത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം