By: Oneindia Malayalam Video Team
Published : December 16, 2017, 06:04

ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

Subscribe to Oneindia Malayalam

പലപ്പോഴും പുറത്ത് പോയി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അല്ലെങ്കില്‍ കല്യാണത്തിന് കിട്ടുന്ന സാമ്പാറിന്‍റെയൊക്കെ രുചി നമ്മള്‍ വീട്ടിലുണ്ടാക്കുമ്പോള്‍ കിട്ടാറില്ല. നല്ല കൊഴുത്ത അല്ലെങ്കില്‍ കുറുകിയ സാമ്പാര്‍ എങ്ങനെയുണ്ടാക്കാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം ഒരു സ്പൂണ്‍ ഉണക്കലരി കൂടി പൊടിച്ചു ചേര്‍ത്താല്‍ മതി സാമ്പാറിന് നല്ല കൊഴുപ്പ് ലഭിക്കും. ഉപ്പുമാവ് കട്ട പിടിക്കതിരിക്കാന്‍ റവ എണ്ണയില്‍ വറുത്ത ശേഷം ഉപ്പുമാവ് ഉണ്ടാക്കിയാല്‍ മതി. മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞു പോകാതിരിക്കാന്‍ ഇതാ മറ്റൊരു വിദ്യ. മീനില്‍ അരപ്പു പുരട്ടിയ ശേഷം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കിയെടുത്തതില്‍ ചെറുതായി മുക്കി കുറച്ചു നേരം വച്ച ശേഷം വറുക്കുക. മീന്‍ പൊടിയില്ല. ഉണക്കമീനിന് ഉപ്പ് കൂടുതലാണെങ്കില്‍ പാചകം ചെയ്യാനെടുക്കുന്ന ഉണക്കമീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം അല്‍പം പേപ്പര്‍ കഷണങ്ങള്‍ കൂടി ഇട്ടു വച്ചാല്‍ മതി

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം