By: Oneindia Malayalam Video Team
Published : October 26, 2017, 12:03

കെ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കാരാട്ട് ഫൈസല്‍

Subscribe to Oneindia Malayalam

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ജനജാഗ്രതാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കോടിയേരി ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെതാണെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
കൊടുവള്ളി സ്വദേശി ഫൈസല്‍ കാരാട്ടിന്റെ ആഢംബര കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളി സ്വീകരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് . എന്നാല്‍ ഇതില്‍ വിശദീകരണവുമായി ഫൈസല്‍ രംഗത്തു വന്നു. സുരേന്ദ്രന്‍ പറയുന്നത് വിവരക്കേടാണെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു. കോടിയേരി സഞ്ചരിക്കുന്ന കാര്‍ PY 01 WJ 3000 നമ്പര്‍ കാര്‍ കള്ളക്കടത്തു കേസ് പ്രതി ഫൈസല്‍ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോള്‍ഡ് ഉടമയുമായ ഫൈസല്‍ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫൈസലിനെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റു ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം