By: Oneindia Malayalam Video Team
Published : October 31, 2017, 09:45

കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Subscribe to Oneindia Malayalam

പതിനഞ്ചാമത് പാർലമെൻറിൻറെ അനുബന്ധമായി ശൈഖ് ജാബിർ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിൻറെ നേതൃത്വത്തില്‍ നിലവില്‍ വന്ന കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തല്‍സ്ഥാനങ്ങളില്‍ തുടരാൻ അമീർ ആവശ്യപ്പെട്ടതായാണ് വിവരം. മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ പാർലമെൻററി പ്രവർത്തനം സുതാര്യമാക്കണമെന്ന അമീറിൻറെ നിർദേശപ്രകാരമാണ് രാജി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30-നാണ് ഷേഖ് ജാബെര്‍ അല്‍ മുബാരക് അല്‍ ഹമദ് അല്‍ സാബായെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള അമിറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഡിസംബര്‍ 10-ന് അധികാരമേറ്റെടുത്തു.എന്നാല്‍ രണ്ടു മാസങ്ങള്‍ക്കുശേഷം അവിശ്വാസ പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടക്കുന്നതിനുമുമ്പ് വാര്‍ത്താവിനിമയ, യുവജനകാര്യ മന്ത്രി ഷേഖ് സല്‍മാന്‍ സാബാ അല്‍ ഹുമുദ് അല്‍ സാബാ രാജിവച്ചൊഴിഞ്ഞു. അന്താരാഷ്ട്ര കായിക സംഘടനകളായ ഫിഫയും ഒളിപിംക് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മന്ത്രിക്ക് വീഴ്ചപറ്റിയെതിനെ തുടര്‍ന്നായിരുന്നു ഇത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം