By: Oneindia Malayalam Video Team
Published : October 27, 2017, 10:24

പിണറായിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി CBI

Subscribe to Oneindia Malayalam

എസ്എൻസി ലാവലിൻ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍. കേസുമായി ബന്ധപ്പെട്ട രണ്ട് ഹർജികള്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ പിണറായിക്കെതിരെ രംഗത്തെത്തുന്നത്. അതേസമയം സുപ്രീം കോടതി സിബിഐ അപ്പീലിൻറെ കാര്യം ഇനിയും പരാമർശിച്ചിട്ടില്ല. കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഹരജി പരാമർശിക്കാനാണ് സിബിഐ തീരുമാനം.കേസിനിടയാക്കിയ കാലത്ത്​ വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുന്‍ ജോയൻറ്​ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെയും സി.ബി.ഐ ഹരജിയിൽ േചാദ്യംചെയ്​തു.എസ്.എൻ.സി ലാവലിൻ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാനാവില്ല എന്നും അതിനാല്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും സി.ബി.ഐ ഹരജിയില്‍ ചൂണ്ടിക്കാട്ടി.കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയൻ, കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം