By: Oneindia Malayalam Video Team
Published : January 10, 2018, 03:53

കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ കാണൂ...

Subscribe to Oneindia Malayalam


കെണിയില്‍ കുടുങ്ങിയ പുലിയെ വനപാലകര്‍ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജമ്മു കാശ്മീരിലെ സാംബയില്‍നിന്നുമുള്ള ദൃശ്യങ്ങളാണിവ. സ്റ്റീല്‍ ജോ കെണിയിലാണ് പുലി കുടുങ്ങിയത്. വേട്ടക്കാര്‍ ഒരുക്കിയ കെണിയിലാണ് പുലി കുടുങ്ങിയത്. കെണിയില്‍ അബദ്ധത്തില്‍ പുലി കുടുങ്ങുകയായിരുന്നു. കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ പുലി ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ എത്രം ശ്രമിച്ചിട്ടും പുലിക്ക് അതിന് സാധിച്ചില്ല.

ഒടുവിലാണ് രക്ഷകരായി വനപാലകര്‍ എത്തിയത്. എന്നാല്‍ പുലിയുടെ അടുത്തേക്ക് വനപാലകര്‍ പോയില്ല. അടുത്തുനിന്നും മയക്കുവെടി വച്ച് പുലിയെ മയക്കുകയായിരുന്നു. അതിനുശേഷം കെണിയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. പിന്നീട് പുലിയെ മാണ്ട വന്യജീവി സങ്കേതത്തില്‍ എത്തിച്ചു. കെണിയില്‍ അകപെട്ടതിനാല്‍ പുലി അവശനിലയിലായിരുന്നു. തുടര്‍ന്ന് മാണ്ട വന്യജീവി സങ്കേതത്തിലെ മെഡിക്കല്‍ വിഭാഗം പുലിയെ പരിശോധിച്ചു. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം