By : Oneindia Malayalam Video Team
Published : May 03, 2017, 04:10

മാണി വഞ്ചിച്ചു പിന്നില്‍ കളിച്ചത് ജോസ് കെ മാണി


കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളാ കോണ്‍ഗ്രസിനെതിരെ യുഡിഎഫില്‍ പ്രതിഷേധം പടരുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ കളിച്ചത് ജോസ് കെ മാണി എം പിയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ഏപ്രില്‍ മൂന്നിന് കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും തമ്മില്‍ എഴുതിയുണഅടാക്കിയ രേഖയുടെ ലംഘനമാണ് ഇന്ന് നടന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം