By : Oneindia Malayalam Video Team
Published : March 21, 2018, 09:57

മധുവിനെ മർദിച്ചുവെന്നു കണ്ടെത്തിയ 8 പേർക്കെതിരെയും കൊലക്കുറ്റം ചുമത്താൻ സാധ്യത

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകക്കേസില്‍ പ്രതികളായ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കുമെന്ന് സൂചന. മധുവിന്റെ കൊലക്കേസില്‍ 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച്‌ പിടികൂടിയ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് മധു മരണപ്പെടുകയുമായിരുന്നു. മധുവിനെ മര്‍ദിച്ചുവെന്ന് കണ്ടെത്തിയ എട്ട് പേര്‍ക്കെതിരായാണ് കൊലക്കുറ്റം ചുമത്താന്‍ സാധ്യത.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം