By : Oneindia Malayalam Video Team
Published : October 31, 2017, 10:40

IAS പരീക്ഷയില്‍ ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തു, ഓഫീസർ പിടിയില്‍

സിവില്‍ സർവീസ് പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ട്രെയിനി ഓഫീസർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശി സഫീർ കരീമിനെതിരെ കേസ്. ചെന്നൈ പ്രസിഡൻസി ഗേള്‍സ് ഹയർ സെക്കൻറഡി സ്കൂളില്‍ പരീക്ഷയെഴുതുന്നതിനിടെയാണ് സഫീർ പിടിയിലായത്. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതിയ ഷബീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുകയായിരുന്നു. പരീക്ഷയുടെ ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് വാട്‌സാപ്പ് വഴി ഷബീര്‍ ഭാര്യക്കു അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഫോണിലൂടെ ഭാര്യ ഉത്തരം ഭര്‍ത്താവിന് എത്തിച്ചുകൊടുക്കുകയും ചെയ്തു.അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി തിരുനെല്‍വേലി നങ്കുനേരി സബ് ഡിവിഷനില്‍ പ്രൊബേഷനില്‍ ജോലി ചെയ്യുകയായിരുന്നു ഷബീര്‍. ഐഎഎസ് ലക്ഷ്യമിട്ടാണ് വീണ്ടും പരീക്ഷയെഴുതിയത്. 2014ലെ ഐപിഎസ് ബാച്ചുകാരനാണ്. ഷബീറിന്റെ ഭാര്യ ഐഎഎസ് കോച്ചിങ് സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോസീസ് പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം