By: Oneindia Malayalam Video Team
Published : August 24, 2017, 05:03

'വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യത'

Subscribe to Oneindia Malayalam

പശ്ചിമബംഗാളില്‍ മുഹറം ദിനത്തില്‍ ദുര്‍ഗാഷ്ടമി ആഘോഷങ്ങള്‍ വിലക്കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് മുന്നോടിയായുള്ള നടപടി എന്ന നിലക്കാണ് മമത പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശത്തോട് ജനങ്ങള്‍ സഹകരിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇസ്ലാം മത വിഭാഗക്കാര്‍ ഒക്ടോബര്‍ ഒന്നിനാണ് മുഹറം ആഘോഷിക്കുന്നത്. ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജന പരിപാടികളും ഈ ദിവസങ്ങളില്‍ നടക്കുകയാണ്. സെപ്തംബര്‍ 30 രാത്രിയോടെ ഇസ്ലാം മതവിശ്വാസികള്‍ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ഥനകളും ചടങ്ങുകളും ആരംഭിക്കും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം