By: Oneindia Malayalam Video Team
Published : December 27, 2017, 11:44

പാർവതിയുടെ പരാതിയിൽ ഒരാൾ കുടുങ്ങി

Subscribe to Oneindia Malayalam

നടി പാർവ്വതി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിനെ തുടർന്ന് ആരാധകർ നടത്തുന്ന സൈബർ ആക്രമണത്തിലാണ് നടി പരാതി നൽകിയത്. വ്യക്തിഹത്യ നടത്തിയതായാണ് പരാതിയിൽ പറയുന്നത്. കൊച്ചി സൈബർ സെല്ലാണ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്.മമ്മൂട്ടിയെയും കസബയെയും വിമർശിച്ചതിന് പിന്നാലെയാണ് പാർവതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. മമ്മൂട്ടി ഫാൻസെന്ന് പറയുന്നവരാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റുകളിട്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം