By: Oneindia Malayalam Video Team
Published : December 21, 2017, 03:34

മനുഷ്യത്വം മരവിച്ച കാഴ്ച, ബെല്‍റ്റ് ഉപയോഗിച്ച് നായയെ ക്രൂരമായി അടിക്കുന്ന യുവാവ്... വീഡിയോ കാണൂ

Subscribe to Oneindia Malayalam

ബെല്‍റ്റ് ഉപയോഗിച്ച് നായയെ അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒഡീഷയിലെ ഭുവനേഷ്യര്‍ എന്ന പ്രദേശത്തുള്ള വീട്ടില്‍ നിന്നുമുള്ള ദൃശ്യങ്ങളാണിവ. നായയെ യുവാവ് നിര്‍ത്താതെ അടിക്കുകയാണ്. ഓരോ അടി കിട്ടുമ്പോഴും നായ കരയുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. മനുഷ്യത്വം മരവിച്ച യുവാവിന്റെ ക്രൂരതയില്‍ വേദന സഹിക്കാന്‍ കഴിയാതെ പിടയുകയാണ് നായ.

എന്നാല്‍ യുവാവ് വീണ്ടും വീണ്ടും നായയെ അടിക്കുകയാണ്. നിലത്തുവീണ നായയെ അവിടെവച്ച് നിര്‍ത്താതെയാണ് യുവാവ് വീണ്ടും അടിക്കുന്നത്. പ്രാണരക്ഷാര്‍ത്ഥം ഓടുന്ന നായയെ വീണ്ടും ആ യുവാവ് പിന്തുടര്‍ന്ന് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുവാവിന്റെ വീടിനടുത്തുള്ളവരാണ് ക്രൂരമായ ഈ പ്രവൃത്തികളത്രയും പകര്‍ത്തിയിരിക്കുന്നത്. 21 സെക്കന്‍സുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
സഹജീവികളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ഈ കാഴ്ചകള്‍കണ്ടു നില്‍ക്കാന്‍ സാധിക്കില്ല. അത്രയ്ക്കും ക്രൂരതയുള്ളതാണ് യുവാവിന്റെ പ്രവൃത്തി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം