By: Oneindia Malayalam Video Team
Published : November 23, 2017, 04:11

ട്രെയിനില്‍നിന്നു പാമ്പിനെ പിടിച്ച് നിലത്തടിച്ചുകൊന്നു..യുവാവിന്റെ വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

ട്രെയിനില്‍നിന്നും പാമ്പിനെ പിടിച്ച് നിലത്തടിച്ചുകൊന്ന യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ജക്കാര്‍ത്തയിലാണ് സംഭവം നടക്കുന്നത്. ബോഗോസില്‍നിന്നും ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ട്രെയിനില്‍ നല്ല തിരക്കായിരുന്നു. ബെര്‍ത്തിനടിയിലായിരുന്നു പാമ്പുണ്ടായിരുന്നത്. പാമ്പിനെ കണ്ടതോടെ യാത്രക്കാരെല്ലൊം പേടിച്ച് നാലുപാടും ചിതറിയോടി. എന്നാല്‍ ഒരു ചെറുപ്പക്കാരന്‍ മാത്രം പേടിച്ചില്ല. ആ യുവാവാണ് സോഷ്യല്‍മീഡിയയില്‍ താരമായത്.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു യുവാവ് പാമ്പിനെ ബെര്‍ത്തില്‍നിന്നും വലിച്ചെടുത്തു നിലത്ത് ഒറ്റയടി. അതോടെ പാമ്പ് ചത്തു. യാത്രക്കാരില്‍ ആരോ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാ
ലായിരിക്കുന്നത്. എന്നാല്‍ ആ യുവാവ് ആരാണെന്ന് ആര്‍ക്കു അറിയില്ല.

ഇത്തരത്തില്‍ ജീവികളെയുമായി യാത്രചെയ്യുന്നത് ഇന്തോനേഷ്യയില്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും ജീവികളെയുമായി ട്രെയിനില്‍ ആളുകള്‍ യാത്ര ചെയ്യുന്നത് ഇവിടെ പതിവാണ്. സംഭവവുമായി ബന്ധപെട്ട് ട്രെയിനില്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ റെയില്‍വേ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം