By : Oneindia Malayalam Video Team
Published : October 25, 2017, 01:03

'ആ ഭാഗ്യം എനിക്കുണ്ടായില്ല' വേദനയോടെ മഞ്ജു

മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകൻ ഐവി ശശി യാത്രയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്മേക്കറായ അദ്ദേഹം 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാല്‍, ജയൻ, സീമ തുടങ്ങി നിരവധി പേരെ താരങ്ങളാക്കി മാറ്റിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. ശശിയെ അനുസ്മരിക്കുകയാണ് നടി മഞ്ജു വാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജുവിൻറെ പ്രതികരണം.മലയാള "സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയില്‍ ഒട്ടു മിക്കവര്‍ക്കും 'ഹിറ്റ് മേക്കര്‍' അല്ലെങ്കില്‍ 'മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും.പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല".
മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെ കുറിച്ചത് ഇങ്ങനെയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more