By: Oneindia Malayalam Video Team
Published : October 26, 2017, 02:52

ക്രിസ് ഗെയ്ല്‍ നഗ്നത പ്രദർശിപ്പിച്ചെന്ന് മസാജർ

Subscribe to Oneindia Malayalam

വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിനെതിരെ ഗുരുതര ആരോപണം. വനിതാ മസാജർക്ക് നേരെ നഗ്നത കാട്ടിയെന്ന ആരോപണമാണ് വിൻഡീസ് താരം നേരിടുന്നത്. 2015ലെ ഏകദിന ലോകകപ്പിനിടെയാണ് കേസിനാസ്പദമായ സംഭവം. ഓസീസ് മാധ്യമഗ്രൂപ്പായ ഫെയർഫാക്സ് മീഡിയ ഈ വർഷമാദ്യം പുറത്തുവിട്ട വാർത്തക്കെതിരെ ഗെയ്ല്‍ നല്‍കിയ മാനനഷ്ടക്കേസാണ് വീണ്ടും ഈ സംഭവം ഉയർന്നുവരാൻ ഇടയാക്കിയത്. ഇതാദ്യമായിട്ടല്ല ക്രിസ് ഗെയ്ൽ ലൈംഗിക വിവാദങ്ങളിൽ പെടുന്നത്. ബാറ്റ് ചെയ്ത് തിരിച്ചുകയറുമ്പോൾ പ്രതികരണം എടുക്കാൻ വന്ന മാധ്യമ പ്രവര്‍ത്തകയോട് അശ്ലീല സംഭാഷണം നടത്തിയത് ഗെയ്ലിന് വലിയ പേരുദോഷമുണ്ടാക്കിയിരുന്നു. എന്നാൽ അതിലും ഗുരുതരമായ ആരോപണമാണ് ഗെയ്ൽ ഇപ്പോൾ നേരിടുന്നത്.ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനായ ക്രിസ് ഗെയ്ലിന് ഒരു പ്ലേ ബോയ് ഇമേജും ഉണ്ട്. അതുകൊണ്ട് തന്നെ ഗെയ്ലുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണങ്ങളും വിവാദങ്ങളും ഇഷ്ടം പോലെയുണ്ട്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം