By: Oneindia Malayalam Video Team
Published : September 01, 2017, 06:17

ബന്ധുവിനെതിരെ കേസെടുത്ത സിഐയെ ഭീഷണിപ്പെടുത്തി ജഡ്ജി

Subscribe to Oneindia Malayalam

കേസ് അട്ടിമറിക്കാൻ ജഡ്ജി സിഐയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെയാണ് ഭീഷണിപ്പെടുത്തിയത്. മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ജസ്റ്റിസ് പിഡി രാജൻ ഫോണിലൂടെയും പിന്നീട് ഹൈക്കോടതി ചേംബറിലും വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം