By: Oneindia Malayalam Video Team
Published : October 29, 2017, 04:28

പ്രചോദനമാണ്, ജീവിതത്തോട് പോരാടി നീരജ് താണ്ടിയ ദൂരങ്ങള്‍!

Subscribe to Oneindia Malayalam

ഓരോ യാത്രകളും ഓരോ ഓർമ്മകളാണ്. കണ്ടാലും കണ്ടാലും
മതിവരാത്ത പ്രകൃതിയുടെ സൌന്ദര്യം തേടിയുള്ള യാത്രയാണ് ഓരോ
സഞ്ചാരിയെയും ഹരം പിടിപ്പിക്കുന്നത്.
എല്ലാ യാത്രക്ക് പിന്നിലും ഓരോ കഥയുണ്ട്. പ്രതിബന്ധങ്ങളെയും
പ്രതിസന്ധികളെയും തട്ടിമാറ്റി സ്ഥിരോത്സാഹത്തിൻറെയും അതി
ജീവനത്തിൻറെയും കൈയൊപ്പം ചാർത്തിയാണ് ഏതൊരു യാത്രയും
വിജയം വരിക്കുന്നത്. എന്നാല്‍ അത്രയെളുപ്പമുള്ള കഥയല്ല നീരജി ന്
പറയാനുള്ളത്. വിധി ഒരു കാലെടുത്തപ്പോഴും നീരജ് തളർന്നില്ല. ജീവിതത്തോട് പോരാടി ഉയരങ്ങളുടെ കൊടുമുടിയിലേക്ക് നീരജ് ഓടിക്കയറി. സഹസഞ്ചാരിയുടെ പിന്തുണയും ഊർജവും നീരജിൻറെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ചു. ആലുവ സ്വദേശിയായ മേജർ പ്രഫസർ സി എം
ബേബിയുടെയും ഷൈലയുടെയും മകനാണ് നീരജ് ജോർജ്. എട്ടാമത്തെ വയസ്സിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം