By: Oneindia Malayalam Video Team
Published : October 26, 2017, 12:25

'ക്രിസ്ത്യാനി തന്നെ': മെർസല്‍ വിവാദത്തിനിടയില്‍ വിജയ്

Subscribe to Oneindia Malayalam

മെർസല്‍ വിവാദം കത്തിപ്പടരുമ്പോഴും കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് വിജയ്. ജിഎസ്ടി സംബന്ധിച്ച പരാമർശങ്ങളുടെ പേരില്‍ ബിജെപി ഉയർത്തിയ എതിർപ്പുകള്‍ രാജ്യമൊട്ടാകെ ചർച്ചയായപ്പോഴൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്ന വിജയ് എല്ലാവർക്കും രേഖപ്പെടുത്തിയതാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ആരാധാനാലയങ്ങള്‍ക്ക് പകരം ആശുപത്രികള്‍ പണിയൂ എന്ന ചിത്രത്തിലെ രംഗത്തിനെതിരെ ബിജെപി നേതാവ് എച്ച് രാജ നേരത്തെ രംഗത്തെത്തിയിരുന്നു. മോദി സർക്കാരിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഭാഗങ്ങള്‍ മെർസലില്‍ നിന്ന് നീക്കം ചെയ്യണമെന്ന ബിജെപി ഭീഷണിയെ വകവെക്കാതെ ചിത്രം റെക്കോർഡ് കളക്ഷൻ പട്ടികയിലേക്ക്. ബോക്സോഫീസില്‍ വിജയുടെ ഇതുവരെയുള്ള ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷനിലേക്കാണ് മെർസല്‍ നീങ്ങുന്നത്. ഇതുവരെയുള്ള രണ്ടാം വാരത്തില്‍ തന്നെ മെർസല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോർഡ് കൂടിയാവും.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം