By: Oneindia Malayalam Video Team
Published : October 28, 2017, 10:54

തെലുങ്കിലും മെർസലിന് രക്ഷയില്ല

Subscribe to Oneindia Malayalam

ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ വിജയ് ചിത്രമാണ് മെർസല്‍. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം തിയറ്ററുകളിലേക്കെത്തിയത്. ബിജെപിക്കും മോദിക്കുമെതിരെ പരാമർശങ്ങളുണ്ട് എന്നതാണ് ചിത്രത്തെ വിവാദത്തിലാഴ്ത്തിയത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാന്‍ തമിഴ് പതിപ്പിന് സാധിച്ചെങ്കിലും തെലുങ്ക് പതിപ്പിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് തടസപ്പെട്ടിരിക്കുകയാണ്.മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ഇതാണ് റിലീസ് മാറ്റാനുള്ള കാരണം. അതേ സമയം തമിഴ് പതിപ്പിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്തുകൊണ്ട് സെന്‍സര്‍ ലഭിക്കുന്നില്ല എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്.സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റ റിലീസ് മാറ്റിവച്ചതായി ചിത്രത്തിന്റെ നിര്‍മാതാവ് അദിതി രവീന്ദ്രനാഥ് അറിയിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം