By : Oneindia Video Malayalam Team
Published : February 06, 2018, 04:51
Duration : 02:48
02:48
മലേഷ്യന്‍ വിമാനം തേടിയിറങ്ങിയ കപ്പലും അപ്രത്യക്ഷമായി??
2014 മാര്‍ച്ച് എട്ടിന് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. അതിനിടെയാണ് ഏറെ ആശങ്ക ജനിപ്പിക്കുന്ന മറ്റൊരു വിവരം പുറത്ത് വരുന്നത്. മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന ഒരു കപ്പല്‍ കൂടി അപ്രത്യക്ഷമായിരിക്കുന്നു എന്നതായിരുന്നു അത്. ഏറെ ദുരൂഹത ജനിപ്പിച്ചുകൊണ്ടാണ് ഈ കപ്പലിന്റെ അപ്രത്യക്ഷമാവലും സംഭവിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തോളം കപ്പല്‍ എവിടെയായിരുന്നു എന്ന് യാതൊരു ധാരണയും പുറം ലോകത്തിന് ഇല്ലായിരുന്നു.