By: Oneindia Malayalam Video Team
Published : November 13, 2017, 01:25

ഇറാഖ് ഭൂചലനത്തിന് പിന്നാലെ ഇടുക്കിയിലും പ്രകമ്പനം

Subscribe to Oneindia Malayalam

ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.52 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തിയ ചലനമുണ്ടായത്. 5 മുതല്‍ 7 സെക്കന്റ് വരെ ചലനം നീണ്ടു നിന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇടുക്കിയിലും പ്രകമ്പനം ഉണ്ടായത്. മുമ്പ് നേപ്പാളില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായപ്പോള്‍ അതിന്റെ കമ്പനങ്ങള്‍ കൊച്ചിയില്‍ വരെ അനുഭവപ്പെടുകയുണ്ടായിട്ടുണ്ട്. അതേസമയം ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലത്തില്‍ മരണം 135 ആയി. 129 പേരും കൊല്ലപ്പെട്ടത് ഇറാനിലാണ്. ആറു പേര്‍ ഇറാഖിലും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം