By : Oneindia Malayalam Video Team
Published : March 31, 2018, 02:36

ഓസീസ് പേസ് ബൗളർ മിച്ചൽ സ്റ്റാർക്കും IPLൽ ഇല്ല, കൊൽക്കത്തയ്ക്ക് തിരിച്ചടി

ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ കളിക്കില്ല. വലത് കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന്് ക്രിക്കറ്റ് ആസത്രേലിയയാണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നലെ ആരംഭിച്ച നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ നിന്നും സ്റ്റാര്‍ക്ക് പിന്‍മാറിയിരുന്നു. ഈ വര്‍ഷാരംഭത്തില്‍ തന്നെ താരം പരിക്കിന്റെ പിടിയിലായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം