By: Oneindia Malayalam Video Team
Published : October 25, 2017, 10:47

SSLC പരീക്ഷയില്‍ അടിമുടി മാറ്റങ്ങള്‍

Subscribe to Oneindia Malayalam

അടുത്ത വർഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ അടിമുടി മാറ്റങ്ങള്‍. 2018 മാർച്ച് ഏഴിന് തുടങ്ങി 26ന് അവസാനിക്കുന്ന തരത്തിലായിരിക്കും പരീക്ഷാ ക്രമീകരണം. മാതൃകാ പരീക്ഷ ഫെബ്രുവരി 21 മുതല്‍ 21 വരെ നടക്കും. പരീക്ഷക്കുള്ള ചോദ്യബാങ്കിലേക്ക് കുട്ടികള്‍ക്കും ചോദ്യങ്ങള്‍ നിർദേശിക്കാം എന്നതാണ് ഇത്തവണത്തെ പ്രധാന പരിഷ്കാരങ്ങളിലൊന്ന്. സർക്കാർ ഇക്കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടൂ ചോദ്യങ്ങളില്‍ പിഴവു വന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കുന്നതിനു വേണ്ടി ചോദ്യ ബാങ്ക് രൂപീകരിക്കുകയും അതിലേക്ക് അധ്യാപകര്‍ക്കു ചോദ്യങ്ങള്‍ നിര്‍ദേശിക്കാനും അവസരം കൊടുത്തിരുന്നു. പരീക്ഷ രാവിലെ നടത്തണോ ഉച്ചക്ക് നടത്തണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. ഡിപിഐയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം