By: Oneindia Malayalam Video Team
Published : October 29, 2017, 04:05

'വില്ലൻ' പ്രദർശിപ്പിക്കുന്ന തിയറ്ററിന് നേരെ ആക്രമണം

Subscribe to Oneindia Malayalam

വില്ലൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന് നേരെ ആക്രമണം. മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ സെക്കൻറ് ഷോ കാണാനെത്തിയ 10 അംഗസംഘത്തില്‍പ്പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്. മദ്യ ലഹരിയിലായിരുന്നു യുവാക്കളെന്നാണ് റിപ്പോർട്ട്. ഇവരിലൊരാള്‍ തിയറ്ററിനുള്ളില്‍ ശർദിക്കുകയും ചെയ്തു. ജീവനക്കാർ ഇത് ചോദ്യം ചെയ്യുകയും ഇവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രകോപിതരായ യുവാക്കള്‍ തിയറ്ററിൻറെ പ്രൊജക്ടർ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'വില്ലന്‍' ഒക്ടോബര്‍ 27 ന് ആയിരുന്നു റിലീസ് ചെയ്തത്. സിനിമ മോഹന്‍ലാല്‍ തീയേറ്ററില്‍ പോയി കാണുകയും ചെയ്തു.കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയാണ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാറുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം