• search
  • Live TV
By : Oneindia Video Malayalam Team
Published : March 27, 2018, 11:27
Duration : 03:00

പ്രഭാത വാർത്തകൾ

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുകയാണ്. കേസിൽ ഒരു വൈദികനും ഒരു കന്യാസ്ത്രീക്കുമെതിരെ തിരുവനന്തപുരം സിബിഐ കോടതി വിചാരണനടപടികൾക്ക് ഉത്തരവിട്ടതിന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇത്തവണ അഭയയുടെ ഓർമ്മദിനം വരുന്നത്.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതിയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. 11ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക. സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം