By: Oneindia Malayalam Video Team
Published : October 25, 2017, 10:56

ധോണി ചെന്നൈ സൂപ്പർ കിങ്സില്‍ മടങ്ങിയെത്തും?

Subscribe to Oneindia Malayalam

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിനും രാജസ്ഥാൻ റോയല്‍സിനും രണ്ട് വർഷം മുൻപ് തങ്ങള്‍ക്കായി കളിച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിന് ഐപിഎല്‍ ഗവേണിങ് കൌണ്‍സില്‍ അനുമതി നല്‍കി. കോഴ വിവാദത്തെത്തുടർന്ന് ഐപിഎല്ലില്‍ വിലക്കേർപ്പെടുത്തിയതോടെ ഈ രണ്ട് ടീമുകളിലെയും താരങ്ങളെ ഗുജറാത്ത് ലയൻസിലും റൈസിങ് പൂനെ സൂപ്പർജയ്ൻറ്സിലും ഉള്‍പ്പെടുത്തിയിരുന്നു. രണ്ടു സീസണുകളില് പുണെയില് കളിച്ചിട്ടുള്ള ധോണിയെ കൂടാതെ ഗുജറാത്ത് ടീമില് നിന്ന് സുരേഷ് റെയ്നയേയോ രവീന്ദ്ര ജഡേജയെയോ ചെന്നൈ ടീമിലെത്തിക്കുമെന്നാണ് സൂചന. അതേസമയം ഫ്രാഞ്ചൈസികളുടെ ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ചേ ഇക്കാര്യങ്ങള് നടപ്പിലാക്കുവെന്ന് ഐപിഎല് ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു.ധോണി, രഹാനെ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബ്രാവോ, റെയ്ന, ജഡേജ എന്നിവരെ ആണ് ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങൾ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം