By: Oneindia Malayalam Video Team
Published : May 17, 2017, 10:45

പ്ലേ ഓഫ് ജയത്തോടെ അപൂര്‍വ്വ റെക്കോര്‍ഡുമായി വീണ്ടും ധോണി

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡ‍ുകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് ധോണി. തകര്‍പ്പന്‍ ബാറ്റിങിലൂടെ ടീമിന് ജയം സമ്മാനിച്ച ധോണി ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ക്കുന്നു. ഏഴാമത്തെ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ പോകുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍കിങ്സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 2008, 2010, 2011, 2012, 2013, 2015 വര്‍ഷങ്ങളില്‍ ധോണി ഐപിഎല്‍ ഫൈനലില്‍ കളിച്ചിരുന്നു. ഇതുവരെ ആറു ഐപിഎല്‍ ഫൈനലുകള്‍ കളിച്ചിരുന്ന ധോണി, റെയ്‌ന എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഇത്തവണ പൂനെയ്‌ക്ക് വേണ്ടി ധോണി ഫൈനലില്‍ ഇറങ്ങുന്നതോടെ ഏറ്റവുമധികം ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങിയ താരമെന്ന റെക്കോര്‍ഡ് ധോണിക്ക് മാത്രം സ്വന്തമാകും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം