By: Oneindia Malayalam Video Team
Published : October 26, 2017, 11:49

'ജനജാഗ്രതായാത്രയില്‍ കോടിയേരി സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് പ്രതിയുടെ കാറില്‍'

Subscribe to Oneindia Malayalam

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജനജാഗ്രതാ യാത്രയ്‌ക്കെതിരെ ബി.ജെ.പിയും മുസ്‌ലിം ലീഗും. കോടിയേരി യാത്രക്കുപയോഗിച്ചത് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയുടെ വാഹനമാണെന്നു ലീഗും ബി.ജെ.പിയും ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്‍ കാരാട്ട് റസാഖിന്റെ കാറുപയോഗിച്ചത് സി.പി.ഐ.എമ്മും സ്വര്‍ണ മാഫിയയും തമ്മിലെ ബന്ധത്തിന്റെ തെളിവാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ലീഗ് നേതാവ് മായിന്‍കുട്ടി ഹാജി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ കോടിയേരിക്കെതിരെ രംഗത്തെത്തിയത്. ‘ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ?’ എന്നു ചോദിച്ചുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്. കോടിയേരി സഞ്ചരിക്കുന്ന കാര്‍ PY 01 WJ 3000 നമ്പര്‍ കാര്‍ കള്ളക്കടത്തു കേസ് പ്രതി ഫൈസല്‍ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കൊടുവള്ളി പഞ്ചായത്ത് അംഗവും കൊടുവള്ളി ഐറിഷ് ഗോള്‍ഡ് ഉടമയുമായ ഫൈസല്‍ കാരാട്ടിനെതിരെ കോഫോപോസ കേസ് ചുമത്തിയിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ ഫൈസലിനെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റു ചെയ്തത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം