By: Oneindia Malayalam Video Team
Published : January 10, 2018, 04:04

കബറടക്കിയ ഷക്കീലയുടെ മൃതദേഹം പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി

Subscribe to Oneindia Malayalam

പള്ളിക്കമ്മിറ്റിയും ബന്ധുക്കളും എതിർപ്പ് തുടരുന്നതിനാൽ കബറടക്കിയ മൃതദേഹം ഇതുവരെയും പുറത്തെടുക്കാൻ കഴിഞ്ഞില്ല. സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇടപെട്ടിട്ടും പ്രശ്നത്തിൽ പരിഹാരം കാണാനായില്ല. ഇതോടെ കബറടക്കിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള പോലീസിന്റെ കാത്തിരിപ്പ് നാലാം ദിവസത്തിലേക്ക് കടന്നു.ഹരിപ്പാട് തൃക്കുന്നപ്പുഴ പല്ലന പുത്തൻപൊറുതിയിൽ ഇർഷാദിന്റെ ഭാര്യ ഷക്കീല(33)യെ ജനുവരി ആറാം തീയതിയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ അറിയിക്കാതെ സംസ്കാര ചടങ്ങുകൾ നടത്തി മൃതദേഹം കബറടക്കുകയായിരുന്നു.ജനുവരി ആറാം തീയതിയാണ് തൃക്കുന്നപ്പുഴ സ്വദേശി ഇർഷാദിന്റെ ഭാര്യ ഷക്കീലയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി സ്വരചേർച്ചയിലല്ലായിരുന്ന ഷക്കീല കുറേനാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനാൽ ഷക്കീലയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം