By: Oneindia Malayalam Video Team
Published : September 07, 2017, 11:36

നാദിര്‍ഷ ആശുപത്രിയില്‍, വിടാതെ പൊലീസ്!

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകനും നടനും ആയ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യ ഘട്ടത്തില്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയനായ ആളായിരുന്നു നാദിര്‍ഷ. എന്നാല്‍ പിന്നീട് നാദിര്‍ഷയെ മാപ്പ് സാക്ഷിയാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
കേസില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും എന്ന ഘട്ടത്തിലാണ് ഇപ്പോള്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ നാദിര്‍ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നാദിര്‍ഷ ആദ്യം പറഞ്ഞതില്‍ പലതും കള്ളമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം