By: Oneindia Malayalam Video Team
Published : November 01, 2017, 04:22

ഡെങ്കി പരത്തുന്ന പുതിയ വൈറസ്, കേരളത്തിലും കണ്ടെത്തി

Subscribe to Oneindia Malayalam

ഡെങ്കിപ്പനി പരത്തുന്ന പുതിയ വൈറസ് ഇന്ത്യയില്‍. ഇന്ത്യയില്‍ ആദ്യമായാണ് ഈ വൈറസിനെ കണ്ടെത്തുന്നത്. പൂനെ നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിക്കൊണ്ടുള്ള പഠനങ്ങള്‍ നടത്തിയത്. ഏഷ്യൻ ജനിതകഘടകങ്ങളെ ബാധിക്കുന്ന ഡെങ്കി വൈറസുകളെക്കുറിച്ചുള്ള അന്വേഷണാത്മക പഠനത്തിൻറെ ഭാഗമായുള്ള ലേഖനമാണിത്. 2012ല്‍ തമിഴ്നാട്ടിലും കേരളത്തിലും ഈ വൈറസിൻറെ ആക്രമണം ഉണ്ടായിരുന്നതായും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സാമ്പിളുകള്‍ പരിശോധിച്ച് പഠനം നടത്തി. പക്ഷേ കേരളത്തിലും തമിഴ്നാട്ടിലുമാണ് വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയത്. ഏഷ്യൻ ഭൂഖണ്ഢത്തിലുള്ള ജനങ്ങളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്ന വെെറസ് 2005ൽ സിംഗപൂരിലും 2009ൽ ശ്രീലങ്കയിലും വ്യാപകമായി ബാധിച്ചിരുന്നു.കടുത്ത പനി, തലവേദന, കണ്ണുകൾക്കുപിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ശരീരത്തിൽ ചുവന്നപാടുകളും വരാം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം