By: Oneindia Malayalam Video Team
Published : January 06, 2018, 01:41

ഹാദിയയുടെ ഭർത്താവിന് തീവ്രവാദബന്ധം ???

Subscribe to Oneindia Malayalam

ഹാദിയയുടെ ഭര്‍ത്താവ് ഷെഫീന്‍ ജഹാനെതിരെ തീവ്രവാദ ബന്ധത്തന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ എന്‍ഐഎ ശ്രമം. ഐഎസ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കനകമല കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സൂചന. ടി. മന്‍സീത്, ഷഫ്വാന്‍ എന്നിവരെയാണ് എന്‍ഐഎ ചോദ്യം ചെയ്യുക. ഇവര്‍ക്ക് ഷഫീന്‍ ജഹാനുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. കനകമല കേസില്‍ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.ഇവര്‍ക്ക് ഷെഫീനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീക്കും. ഷെഫിന്‍ ജഹാന്‍ ഐ എസ് ഏജന്റുമായി സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് സുപ്രീംകോടതിയില്‍ നേരത്തെ തന്നെ എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഇപ്പോഴത്തെ നീക്കം.ഹാദിയ ലൗ ജിഹാദിന്റെ ഇരയാണെന്നും തീവ്രവാദത്തിലേക്ക് നയിക്കാനാണ് മതം മാറ്റിയതെന്നുമാണ് ഹാദിയയുടെ പിതാവിന്റെ വാദം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം