By : Oneindia Malayalam Video Team
Published : January 04, 2018, 07:28

മഞ്ജു വാര്യർ WCC വിടാൻ പോകുന്നു??

തള്ളിത്തള്ളി മലയാള സിനിമയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആണ് എന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരിക്കുന്നു ഫാന്‍സുകാര്‍. അമ്മയോട് സലാം പറഞ്ഞ് സിനിമയിലെ നിലപാടുള്ള പെണ്ണുങ്ങള്‍ ഒത്തുചേര്‍ന്നതോടെ മലയാള സിനിമയിലെ ഐക്യവും സാഹോദര്യവും തകര്‍ന്നുവത്രേ! പെണ്ണുങ്ങള്‍ ചോദ്യമുയര്‍ത്തിത്തുടങ്ങിയതോടെ പല വിഗ്രഹങ്ങളും ഉടഞ്ഞ് വീഴുമെന്നായി. അതോടെ താരദൈവങ്ങളുടെ സംരക്ഷണത്തിന് ഫാന്‍സ് സടകുടഞ്ഞെഴുന്നേറ്റു. പിന്നെ തെറിവിളിപ്പൂരം.വസ്തുതകള്‍ക്ക് നിരക്കാത്ത വ്യക്തിപരമായ അധിക്ഷേപം പാര്‍വ്വതിയോ ഡബ്ല്യൂസിസിയോ മമ്മൂട്ടിക്കെതിരെയോ മറ്റാര്‍ക്കെതിരെയോ നടത്തിയിട്ടില്ല. വസ്തുതാപരമാ വിമര്‍ശനങ്ങളാണ് വ്യക്തിവിരോധമെന്ന പേരില്‍ വളച്ചൊടിക്കപ്പെടുന്നത്. വനിതാ സംഘടന തങ്ങളുടെ പേജില്‍ പങ്കുവെച്ച ലേഖനവും അത്തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പാര്‍വ്വതിക്കെതിരെ തുടങ്ങിയ ആക്രമണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് നേര്‍ക്കാണ്. ആ സംഘടനയ്ക്ക് താഴിടുക എന്നത് ആരുടെയൊക്കെയോ അജണ്ടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലാണ് നൂറ് കണക്കിന് ഫേക്ക് ഐഡികളില്‍ നിന്നടക്കം സംഘടിതമായ ആക്രമണം നടക്കുന്നത്. മമ്മൂട്ടിക്ക് നേരെ വിമര്‍ശനമുന്നയിക്കുന്ന ലേഖനം പങ്കുവെച്ചതാണ് കാര്യങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more