By : Oneindia Malayalam Video Team
Published : January 09, 2018, 03:28

ഉച്ച വാർത്തകൾ

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലന്പൂര്‍ വഴിക്കടവിനടുത്ത് മണിമൂളിയിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്ന് ലോഡുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം.രണ്ട് കുട്ടികള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നിയന്ത്രണംവിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നു 2016 നവംബറിൽ നൽകിയ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും. സോളാര്‍ കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന അന്വേഷിക്കമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം