By : Oneindia Malayalam Video Team
Published : April 15, 2017, 12:39

ഉത്തര കൊറിയ രണ്ടും കല്‍പ്പിച്ച്, അടുത്തത് യുദ്ധമോ?

ലോകം മറ്റൊരു യുദ്ധത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകൾ നൽകി, യുഎസിനെ വെല്ലുവിളിച്ച് തലസ്ഥാന നഗരമായ പ്യോങ്യാങ്ങിൽ ഉത്തര കൊറിയയുടെ വൻ സൈനിക പ്രകടനം. ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷിക ദിനത്തിൽ വൻ റാലി സംഘടിപ്പിച്ചത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ചൈന. പുതിയ സാഹചര്യങ്ങള്‍ യുദ്ധത്തിന് കാരണമാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഭീഷണിയും അത് വകവെയ്ക്കാതെയുള്ള ഉത്തര കൊറിയയുടെ പോക്കും സൂചിപ്പിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം