By: Oneindia Malayalam Video Team
Published : April 27, 2017, 01:37

അത്താഴത്തിന് ബീഫ് ബിരിയാണി ഇല്ല ഭാര്യയെ മൊഴി ചൊല്ലി

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശില്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് യുവതിയെ വിവാമോചനം ചെയ്തു. വിരുന്നിന് ബീഫ് ബിരിയാണി ഇല്ല എന്നതാണ് കാരണം. ഞായറാഴ്ചയായിരുന്നു ബാറൈച്ച് സ്വദേശിയായ ഫര്‍മാന്‍ അലിയും അഫ്‌സാനയുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം അത്താഴം വിളമ്പിയപ്പോള്‍ വരനും ബന്ധുക്കളും ബീഫ് ബിരിയാണ് ഇല്ലാത്തതിനെ ചോദ്യം ചെയ്തു. സംസ്ഥാനത്ത് അറവുശാലകള്‍ അടച്ചതുകാരണം ബീഫ് കിട്ടാനില്ലെന്ന് വധുവിന്റെ പിതാവ് സലാരി അറിയിച്ചു. അടുത്ത ദിവസം ബീഫ് ബിരിയാണി ഇല്ലാതിരുന്നതിനെച്ചൊല്ലി വരന്റെ വീട്ടുകാര്‍ അഫ്‌സാനയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. പിതാവിനെ പിന്തുണച്ച് സംസാരിച്ച അഫ്‌സാനയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം