By: Oneindia Malayalam Video Team
Published : December 07, 2017, 03:48

രാത്രികാലങ്ങളില്‍ കൂട്ടമായി കവര്‍ച്ചയ്ക്കിറങ്ങുന്നവരുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്!!

Subscribe to Oneindia Malayalam

രാത്രികാലങ്ങളില്‍ കൂട്ടമായി കവര്‍ച്ചയ്ക്കിറങ്ങുന്നവരുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സൈബര്‍ബാദ് പോലീസാണ് കവര്‍ച്ചയ്ക്കിറങ്ങിയവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കുക്കറ്റ്പള്ളി ഹൗസിംഗ് ബോര്‍ഡിലെ ഒരു വീടിനുസമീപത്തുനിന്നുള്ള ദൃശ്യങ്ങളാണിവ.

നാലുപേരാണ് ദൃശ്യങ്ങളിലുള്ളത്. ബനിയനും അടിവസ്ത്രവുമാണ് ഇവരുടെ വേഷം. ശബ്ദമുണ്ടാക്കാതെ കവര്‍ച്ചയ്ക്കായി റോഡിലൂടെ നടന്നുപോകുന്ന ഇവരുടെ ദൃശ്യങ്ങള്‍ റോഡിനു സമീപം വെച്ച സിസിടിവിയിലാണ് പതിഞ്ഞത്.

റോഡിനുസമീപത്തുനിന്നും നടന്നു വരുന്ന സംഘം മോഷണത്തിനായി വീടുകള്‍ നോക്കി നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചെറുപ്പക്കാരാണ് നാലുപോരും. നാലുപേരുടെയും മുഖം ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട്. നാല്‍വര്‍സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ ജനങ്ങള്‍ തങ്ങളെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

കൂടാതെ രാജ്യത്ത് കവര്‍ച്ചാസംഘങ്ങള്‍ കൂടിവരികയാണെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു. ഈ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുലര്‍ച്ചെ ഒന്നിനും മൂന്നിനുമിടയിലുള്ള സമയത്താണ് ഏറിയ മോഷണങ്ങളും നടക്കുന്നത്. അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് രാത്രി പതിനൊന്നിനു ശേഷം കള്ളന്‍മാര്‍ എത്തുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം