ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search
By : Oneindia Video Malayalam Team
Published : December 04, 2017, 01:15
Duration : 01:24

'കടക്ക് പുറത്ത്' മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനോടൊപ്പം ഓഖി ചുഴലിക്കാറ്റിന്‍‌റെ ദുരന്തബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പൂന്തുറയിൽ സന്ദർശനം നടത്താനെത്തിയ മന്ത്രിമാർ എത്രയും പെട്ടെന്ന് മടങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാവിലെ പൂന്തുറയിലെത്തിയ മന്ത്രിമാർ ലത്തീൻസഭ വികാരിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുയർന്നത്. ഇത്രയും ദിവസം ഇങ്ങോട്ട് വരാതിരുന്ന മന്ത്രിമാർ എത്രയും പെട്ടെന്ന് പൂന്തുറയിൽ നിന്ന് മടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടായെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്നും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ആരോപണമുണ്ടായി. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തും മന്ത്രിമാർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more