By: Oneindia Malayalam Video Team
Published : January 09, 2018, 06:52

ഓൾഡ് മോങ്കിന്റെ ചരിത്രത്തിലൂടെ...

Subscribe to Oneindia Malayalam


'ഓള്‍ഡ് മങ്കി'ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഏഷ്യയിലെതന്നെ മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കന്പനിയാണ് കപില്‍ മോഹന്‍ ഏറ്റെടുത്തത്. 1976-ലായിരുന്നു ഇത്. ഇന്ന് 400 കോടി രൂപ വിറ്റുവരവുള്ള കന്പനിയാണിത്. കപില്‍ മോഹനെ 2010-ല്‍ രാഷ്ട്രം പദ്മശ്രീ നല്‍കി ആദരിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള വിശിഷ്ടസേവാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുഷ്പയാണ് ഭാര്യ. മദ്യപാനികള്‍ക്കിടയിലെ ജനപ്രിയ ബ്രാന്‍ഡാണ് 'ഓള്‍ഡ് മങ്ക്". 1954 ഡിസംബര്‍ 19-നാണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് റം പുറത്തിറക്കുന്നത്. കുറഞ്ഞകാലംകൊണ്ടുതന്നെ ബ്രാന്‍ഡ് മദ്യപര്‍ക്കിടയില്‍ ശ്രദ്ധനേടി. കുറഞ്ഞവിലയാണ് സ്വീകാര്യത നേടിക്കൊടുത്ത ഒരു ഘടകം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം