By: Oneindia Malayalam Video Team
Published : November 30, 2017, 03:19

പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ് സംവിധായകൻ

Subscribe to Oneindia Malayalam

അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകൻ ഒമർ ലുലു സ്ത്രീ വിരുദ്ധ പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ്. തനറെ സിനിമയെ വിമർശിച്ച ഒരാളെ പിന്തുണച്ച് കമൻറിട്ട ഒരു പെണ്‍കുട്ടിയോട് അശ്ലീലമായ രീതിയില്‍ സംസാരിച്ചതാണ് ഒമർ ലുലുവിന് പണിയായത്. സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്ത് ഒമർ മാപ്പ് പറയണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സംവിധായകൻ മാപ്പ് പറഞ്ഞ് തത്ക്കാലം തടിയൂരിയെന്ന് പറയാം. ആദ്യമൊരു സിനിമ സംവിധാനം ചെയ്തിരുന്നെങ്കിലും ചങ്ക്‌സ് എന്ന സിനിമയുടെ സംവിധായകന്‍ എന്ന പേരിലാണ് ഒമര്‍ ലുലു ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ഡിവിഡി പുറത്ത് വന്നത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട സംവിധായകന്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്.താന്‍ എഫ്എഫ്‌സി ആണെന്നാണ് കരുതിയിരുന്നത്. ആ ഗ്രൂപ്പില്‍ പെണ്‍കുട്ടികളുടെ പേരില്‍ പല ഫേക്ക് ഐഡികളുണ്ടെന്നും അതില്‍ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കാറുണ്ടെന്നും അതിനാലാണ് അത്തരത്തില്‍ പറഞ്ഞതെന്നും പ്രശ്‌നം ഒഴിവാക്കണമെന്നും ഒമര്‍ ലുലു പറഞ്ഞിരിക്കുകയാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം