By: Oneindia Malayalam Video Team
Published : November 01, 2017, 10:53

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് പോപ്പുലർ ഫ്രണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് മതപരിവർത്തന ചർച്ചകള്‍ ചൂടുപിടിച്ചത്. ഈ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് പണം സ്വീകരിക്കാറുണ്ടെന്നും സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും പോപ്പുലർഫ്രണ്ട് നേതാക്കളുടെ സമ്മതം. ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറാ പ്രയോഗത്തില്‍ പോപ്പുലർ ഫ്രണ്ടിൻറെ വനിതാ നേതാവ് എ എസ് സൈനബയും സ്ഥാപകനേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ദൃശ്യങ്ങള്‍ വാർത്താചാനല്‍ പുറത്തുവിട്ടു. ആർഎസ്എസുകാർ പ്രശ്നം ഉണ്ടാക്കുന്നതിനാലാണ് മതപരിവർത്തനം എന്ന വാക്ക് ഉപയോഗിക്കാത്തത് എന്നും ഇവർ പറയുന്നു. മഞ്ചേരിയിലെ സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ലെന്നും ഇവർ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ട് എന്നാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ഹാദിയ കേസില്‍ അടക്കം മതംമാറ്റം വ്യക്തിപരമായ താല്‍പര്യത്തിന് അനുസരിച്ചാണ് എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന മറുവാദം.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം