By : Oneindia Malayalam Video Team
Published : November 20, 2017, 11:13

പദ്മാവതി: 'സംവിധായകൻറെ തലക്ക് 10 കോടി'

സഞ്ജയ് ലീലാ ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പദ്മാവതി. ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. അതിനിടെ സംവിധായകൻറെ തലക്ക് വിലയിട്ട് ബി ജെ പി. ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 10 കോടി രൂപയാണ് വാഗ്ദാനം. ബിജെപിയുടെ മുഖ്യ മാധ്യമ കോ ഓർഡിനേറ്ററായ സൂരജ് പാല്‍ അമു ആണ് വിവാദപ്രഖ്യാപനം നടത്തിയത്. പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ ഇവിടുത്തെ തിയറ്ററുകള്‍ കത്തിക്കുമെന്ന് രജ്പുത് കർണി സേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ഉള്ളടക്കത്തെച്ചൊല്ലിയാണ് നിലവില്‍ വിവാദം. ചിത്രത്തിന്റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മത വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more