By: Oneindia Malayalam Video Team
Published : November 02, 2017, 04:27

വീണ്ടും ഞെട്ടിച്ച് പല്ലിശ്ശേരി, നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ നഷ്ടപ്പെട്ടിട്ടില്ല

Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണ്ണായക തെളിവാണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍. എന്നാല്‍ അത് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടതായാണ് മൊഴി. എങ്കിലും പോലീസ് ഇക്കാര്യം വിശ്വാസത്തിലെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന മറ്റൊരു വിവരം ആണ് ഇപ്പോള്‍ സിനിമ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി പുറത്ത് വിടുന്നത്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണത്രെ പല്ലിശ്ശേരിക്ക് കിട്ടിയ വിശ്വസനീയമായ വിവരം. 'അഭ്രലോകം' എന്ന പംക്തിയില്‍ ആണ് പല്ലിശ്ശേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ ഫോണിനെ സംബന്ധിച്ച് മറ്റ് ചില കാര്യങ്ങളും കൂടി പല്ലിശ്ശേരി പറയുന്നുണ്ട്. ആ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പല്ലിശ്ശേരി ഉറപ്പിച്ച് പറയുന്നത്. താന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് എന്നും പല്ലിശ്ശേരി പറയുന്നു. ആ ദൃശ്യങ്ങള്‍ പഴയപടി ആക്കുവാന്‍ വേണ്ടിയുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുണ്ട് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്. അയല്‍ സംസ്ഥാനത്ത് ഇത് പരിശോധനയിലാണ് എന്നും അദ്ദേഹം പറയുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം