By: Oneindia Malayalam Video Team
Published : November 03, 2017, 02:40

പിണറായിയുടെ ടിവി ഷോ വരുന്നു, അവതാരക ഈ എംഎല്‍എ

Subscribe to Oneindia Malayalam

പിണറായി വിജയൻ പത്രസമ്മേളനം നടത്തുന്നതല്ലാതെ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. എന്നാൽ മുഖ്യമന്ത്രിയെ വച്ച് മുഴുനീളെ പരിപാടിയാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. നാം മുന്നോട്ട് എന്ന് പേരിട്ടിരിക്കുന്ന പരിപാടി. ആഴ്ചകളിലാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ ചിത്രീകരണങ്ങൾ ആരംഭിച്ചു . മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നാം മുന്നോട്ട് എന്ന പരിപാടിയുടെ അവതാരക മാധ്യമപ്രവർത്തകയും സിപിഎമ്മിന്റെ ആറന്മുള എം എൽ എയുമായ വീണ ജോർജ്ജാണ്. പരിപാടിയുടെ ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും നടക്കുക. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. ഒന്നിലേറെ ചാനലുകളില്‍ ഒരേ സമയത്തായിരിക്കും പരിപാടി സംപ്രേഷണം ചെയ്യുക.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം