By: Oneindia Malayalam Video Team
Published : November 02, 2017, 11:38

മലപ്പുറത്ത് പൂവാലന്മാരെക്കൊണ്ട് പാട്ടുപാടിച്ച് എസ്ഐ

Subscribe to Oneindia Malayalam

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷൻ ഹീറോ ബിജുവായി പൊലീസുകാരൻ. ആക്ഷൻ ഹീറോ ബിജുവിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു പൊലീസുകാരൻറെ പെരുമാറ്റം. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിർത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സിഐ അലവി പുലിവാല് പിടിച്ചത്. സംഭവം സഹപ്രവർത്തകനായ പൊലീസുകാരൻ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താൻ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രതികളെ ഇത്തരത്തില്‍ ശിക്ഷിക്കുന്ന പൊലീസുകാരനെയാണ് നിവിൻ പോളി അഭിനയിച്ചത്. ഇത് അനുകരിച്ചാകും പൊലീസുകാരൻറെ നടപടിയെന്നാണ് സാമൂഹ്യമാധ്യങ്ങളില്‍ ചർച്ചയാകുന്നത്. മുമ്പ് പരപ്പനങ്ങാടി സ്റ്റേഷനിലെ പ്രതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും അതുപോലൊരു സംഭവമാണ് തൊട്ടടുത്ത സ്റ്റേഷനായ താനൂരും സംഭവിച്ചത്

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം