By: Oneindia Malayalam Video Team
Published : December 18, 2017, 06:25

'മോദീ താങ്കള്‍ ഈ വിജയത്തില്‍ സന്തോഷിക്കുന്നുണ്ടോ?'

Subscribe to Oneindia Malayalam

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചില ചോദ്യങ്ങളുന്നയിച്ചും നടന്‍ പ്രകാശ് രാജ്.വിജയത്തിന് അഭിനന്ദനങ്ങള്‍ പക്ഷെ പ്രധാനമന്ത്രി, താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യേം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ചോദ്യത്തിനൊപ്പം വെറുതെ ചോദിച്ചതാണ് എന്നൊരു ഹാഷ് ടാഗുമുണ്ട്. താങ്കളുടെ ‘വികാസ്’ കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകള്‍ എവിടെ? ആലോചിക്കാന്‍ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? ജാതി, മതം, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളേക്കാള്‍ വലിയ വിഷയങ്ങള്‍ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങള്‍. നമ്മുടെ ഉള്‍നാടുകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയര്‍ന്നത്, കേള്‍ക്കാമോ നിങ്ങള്‍ക്ക് ? എന്നും പ്രകാശ് രാജ് ചോദിക്കുന്നു. ഇന്ത്യയിലെ ഉള്‍നാടുകളിലാണ് പ്രശ്നങ്ങള്‍ ഉള്ളതെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ പ്രതിഷേധമാണ് ബിജെപിയുടെ വോട്ട് കുറയാന്‍ കാരണമെന്നും പ്രകാശ് വിലയിരുത്തുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം