By: Oneindia Malayalam Video Team
Published : August 30, 2017, 04:05

മാഡം: വെളിപ്പെടുത്തലുകള്‍, അഭ്യൂഹങ്ങള്‍!

Subscribe to Oneindia Malayalam

നടിയെ ആക്രമിച്ച കേസില്‍ മാഡം നല്‍കിയ ക്വട്ടേഷനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി നേരത്തേ തന്നെ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. അന്നു മുതല്‍ ഈ മാഡം ആരായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു കേരളം. ചില നടിമാരുടെ പേരുകള്‍ ഇതിനിടെ മാഡമെന്ന തരത്തില്‍ പ്രചരിക്കപ്പെട്ടു. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ മുതല്‍ നടിയും ഗായികയുമായ റിമി ടോമിയുടെ പേരുകള്‍ വരെ ഇതിനിടെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടാണ് സുനി ഇന്ന് മാഡം കാവ്യാ മാധവന്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്.
ഇന്നു എറണാകുളം സിജിഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി കേരളക്കരയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കേസിലെ മാഡം കാവ്യയാണെന്ന് സുനി മാധ്യമങ്ങളോട് പറയുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം