By : Oneindia Malayalam Video Team
Published : June 08, 2017, 11:53

ഖത്തര്‍ പ്രശ്‌നം നിലവിലെ അവസ്ഥയെന്ത്?

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, യുഎഇ ഭരണനേതൃത്വവുമായും ഖത്തര്‍ അമീറുമായും ചര്‍ച്ച നടത്തി. റമസാന്‍ മാസത്തില്‍ തന്നെ പ്രശ്‌നപരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബുധനാഴ്ച വൈകീട്ട് യുഎഇയിലെത്തിയ കുവൈത്ത് അമീര്‍, ദുബൈയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഉപ സര്‍വസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍ എന്നിവരുമായും ഖത്തര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം