By : Oneindia Malayalam Video Team
Published : November 20, 2017, 10:14

ഖത്തർ പരിഷ്കാരങ്ങള്‍ക്കൊരുങ്ങുന്നു

അടിമുടിസ മാറ്റങ്ങള്‍ക്കൊരുങ്ങി ഖത്തർ. തൊഴില്‍ മേഖലയിലാണ് സുപ്രധാന പരിഷ്കാരങ്ങള്‍ക്ക് ഖത്തർ ഒരുങ്ങുന്നത്. രാജ്യത്തേക്ക് ജോലിക്ക് വരുന്നവർ സ്വദേശത്ത് വെച്ചു തന്നെ വൈദ്യ പരിശോധന നടത്തണമെന്നാണ് പുതിയ നിർദേശം. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകമാകുക. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലീപ്പീന്‍സ്, തുണീഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് തീരുമാനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ പരിശോധന കേന്ദ്രമുണ്ടായിരിക്കും. മുംബൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളില്‍ വൈദ്യ പരിശോധനയ്ക്ക് സംവിധാനമൊരുക്കും. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുണ്ടാകുക. ഇനി സ്വദേശത്ത് വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കണം തൊഴില്‍ തേടിയെത്തുന്നവർ ഖത്തറിലേക്ക് എത്തേണ്ടത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം